WORLD STATUS

EDU & INFO ZONE

GK FOR MAYA STUDENTS - updated on 12 January 2024

PREPARED BY MANOJ , COLLECTED FROM VARIOUS EXAMS

1. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്? ഐസോബാറുകൾ

2. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്ക്കു പറയുന്നത് ? ഐസോടോപ്പ്.

3. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ? പ്രോട്ടോൺ

4. ഏതു വർഷമാണ് ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്? 2010

5. ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങൾ? റൂസ്സോ

6. ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം ഏത് വർഷമായിരുന്നു? 1941

7.ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ്. ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്? പശ്ചിമബംഗാൾ

8. ഒളിമ്പിക്സ് ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? യൂറോപ്പ്

9. ബംഗ്ലാദേശിലെ ദേശീയ കായിക വിനോദം ഏത്? കബഡി

10. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?ഒഡീസ

11. 1936 നവംബർ 12ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര്? ശ്രീ ചിത്തിര തിരുനാൾ

12. പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്? വിറ്റാമിൻ ഇ

13. കാനിസ് ഫമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്? നായ

14.2007ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്? നാലു പെണ്ണുങ്ങൾ

15. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര്? ശക്തികാന്ത ദാസ്

16. കേന്ദ്ര നാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ സെറിബ്രൽ കോർട്ടെക്സ് പ്രവർത്തനം തകരാറിലാകുന്ന മൂലമോ ഉണ്ടാകുന്ന രോഗമാണ്?അൽഷിമേഴ്സ്

17. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്?യൂറി ഗഗാറിൻ

18. ശെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?കൊല്ലം

19. ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ഏത്?ബാങ്കോക്ക്

20." ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി" എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്? ബോധേശ്വരൻ

21. ചിങ്ങം 1 ആചരിക്കുന്നത് ഏത് ദിനമായാണ്? കർഷകദിനം

22. മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന? ബിഇഎം(ബേസിൽ ഇവാഞ്ചലിക്കൽ മിഷൻ)

23. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ ആയ ആദ്യ മലയാളി? സർ സി ശങ്കരൻനായർ

24. കേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം?മറയൂർ

25. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളം

26. ഇന്ത്യയുടെ വടക്കേയറ്റം അറിയപ്പെടുന്നത്? ഇന്ദിരാകോൾ

27. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഒറീസ

28. എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? തമിഴ്നാട്

29. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? ജാർഖണ്ഡ്

30. ഭാമിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം? ഗുൽബർഗ

31  സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി? കുന്തിപ്പുഴ

32.രാസവസ്തുക്കളുടെ രാജാവ് എന്ന പേരിൽ അറിയപ്പെടുന്നത്? സൾഫ്യൂരിക് ആസിഡ്

33. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? തിരുവനന്തപുരം – മുംബൈ

34.  കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? മട്ടാഞ്ചേരി

35. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം? സംക്ഷേപവേദാർത്ഥം

36. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? തിരുവനന്തപുരം

37. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?ഓമനക്കുഞ്ഞമ്മ

38. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?പള്ളിവാസൽ

39. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?ശാസ്താംകോട്ട

40. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?ആനമുടി

41. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ഏത്? റിസാറ്റ് വൺ

42. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?ഇടുക്കി

43. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?മലപ്പുറം

44. കേരള  ഹൈക്കോടതിയിലെ ആദ്യ ചീഫ്  ജസ്റ്റിസ്? ജസ്റ്റിസ്  കെ.ടി. കോശി

45 . രഹസ്യന്വേഷണ  ഏജൻസിയായ  റോ  രൂപീകരിച്ച  ഇന്ത്യൻ  പ്രധാനമന്ത്രിയാര്?ഇന്ദിരാഗാന്ധി 

46.  കാർഷിക ഗ്രാമ വികസനത്തിന് രൂപീകരിച്ച ഇന്ത്യയിലെ അപെക്സ് ബാങ്ക് ? നബാർഡ് 

47. കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറാൻ കഴിവുള്ളത് ?നീരാളി

48. പ്രകാശ സംശ്ലേഷണ സമയത്തു ഓസോൺ പുറത്തു വിടുന്ന സസ്യം ?തുളസി

49. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ?മോണിറ്റർ

50. മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?തമിഴ്നാട്

51. അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം? 1961

52. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്? ഭാരതരത്‌നം

53.ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്? 1912

54ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

സർദാർ വല്ലഭായി പട്ടേൽ

55.ധനകാര്യ ബില്ലുകൾ പാസാക്കുന്നത് ? ലോകസഭ

additional questions and answers 

  1. ഇന്ത്യൻ റിസർവ്ബാങ്ക് ( RBI ) സ്ഥാപിതമായ വർഷം?
  2. Answer: 1935
  3. ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്?
  4. Answer: ഹൈദരാബാദ്
  5. പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ്?
  6. Answer: രാഷ്ടപതി
  7. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
  8. Answer: രാജാറാം മോഹൻറോയ്
  9. “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്?
  10. Answer: സുഭാഷ് ചന്ദ്രബോസ്
  11. സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്?
  12. Answer: തഞ്ചാവൂർ
  13. ‘ഡോക്ടേഴ്സ് ദിനം' ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
  14. Answer: ഡോ. ബി . സി റോയ്
  15. 1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത്?
  16. Answer: ടോൾസ്റ്റോയ് ഫാം
  17. പക്ഷികളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്?
  18. Answer: ഓർണിത്തോളജി
  19. ടെലിവിഷൻ കണ്ടുപിടിച്ചതാര്?
  20. Answer: ജോൺ ബയേർഡ്
  21. 1 ഹോഴ്സ് പവറിനു തുല്യമായതേത്?
  22. Answer: 746 Watts
  23. വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ്?
  24. Answer: സ്റ്റെറിലിറ്റി
  25. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?
  26. Answer: 65%
  27. മണ്ണിൽനിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്?
  28. Answer: ഇംബൈബിഷൻ
  29. വൈദ്യുതകാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമാണ്?
  30. Answer: പച്ചിരുമ്പ്
  31. പോർച്ചുഗലിന്റെ കറൻസി ? Answer : Euro (€)
  32. നോബൽസമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്?
  33. Answer: ജീൻ പേൾ സാർത്ര്
  34. ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്?
  35. Answer: 1990 ( Thiruvananthapuram )
  36. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചിരിക്കുന്നതെവിടെ?
  37. Answer: 1955 ലെ ഇന്ത്യൻ പൗരത്വ നിയമം

REVIEW - CSEB JR. CLERK EXAM 13 JANUARY 2024 

Exam was very easy . Most of the questions  are repeated from previous various exams 

MOST PROBABLE C/o will be 63 - 65 

mayapsccoaching.blogspot.com


For Kerala Job Seekers 


ഇന്നത്തെ സാഹചര്യത്തിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാരും , എക്സ്ട്രാ വരുമാനം നേടാൻ ആഗ്രഹിക്കുന്നവരും  താൽപര്യപ്പെടുന്ന ഒന്നാണ് ഡാറ്റാ എൻട്രി ജോലികൾ . ഇന്റർനെറ്റോടെ ഒരു ലാപ് ടോപ്പോ   / സ്മാർട്ട് ഫോണോ ഉണ്ടെങ്കിൽ വീട്ടിലിരുന്നു സൗകര്യപ്രദമായി ചെയ്യാം എന്നതും , ഫ്രീ സമയങ്ങളിൽ ചെയ്യാമെന്നതും , ടാർഗറ്റ് നമുക്ക് തന്നെ ഓപ്റ്റ് ചെയ്യാം എന്നതും ഇതിന്റെ ഗുണങ്ങൾ ആണ് . എന്നാൽ ഏറ്റവും കൂടുതൽ തട്ടിപ്പു നടക്കുന്നതും  മേഖലയിൽ ആണ് . കംപ്ലൈന്റ്റ് ഫോറം വെബ് പോർട്ടലിൽ ദിവസേനെ വരുന്ന പരാതികളിൽ 50 ശതമാനവും ഡാറ്റാ എൻട്രി ജോലികളുമായി ബന്ധപ്പെട്ട  പരാതികൾ ആണ് . മികച്ച ഡാറ്റാ എൻട്രി വെബ് സൈറ്റ് ഏതെന്നു നമുക്ക് തന്നെ കണ്ടെത്താവുന്നതാണ് . അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക .

സത്യസന്ധമായി പ്രവർത്തിക്കുന്ന ഡാറ്റാ എൻട്രി വെബ് സൈറ്റുകളുടെ ചില സവിശേഷതകൾ ( സൈറ്റുകൾ തിരഞ്ഞെടുക്കും മുൻപ് ,  മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിക്കുക )

 >>>ട്രസ്റ്റ് പൈലറ്റ് , സ്കാം അഡ്വൈസർ , പോലുള്ള സൈറ്റുകൾ വഴി നിങ്ങൾ തിരയുന്ന സൈറ്റുകളുടെ വിശ്വസ്തത ഉറപ്പു വരുത്തുക .

>>>ക്വാറ ( quora.com ) പോലുള്ള കനൗലെഡ്ജ് ഷെയറിങ് പ്ലാറ് ഫോം വഴി നിങ്ങൾ തിരയുന്ന സൈറ്റുകളുടെ വിശ്വസ്തത  അറിയാവുന്നതാണ് . 

>>> പരസ്യങ്ങൾ ധാരാളമുള്ള ( Eg- ഗൂഗിൾ ആഡ്സെൻസ് പോലുള്ള  

ആഡ് നെറ്റ് വർക്ക് വഴി നൽകുന്നത് )   ഡാറ്റാ എൻട്രി സൈറ്റുകൾ ഒഴിവാക്കുക.

Important Instructions

>>> സൈറ്റുകൾ സെക്യൂർഡ് [ with https ]ആണോ എന്ന് ഉറപ്പു വരുത്തുക. 

>>>ഡെപ്പോസിറ്റ് നല്കാൻ ആവശ്യപ്പെടുന്ന ഡാറ്റ എൻട്രി   സൈറ്റുകൾ വളരെ ശ്രദ്ധിക്കുക.അത്തരം സൈറ്റുകളിൽ ഇടപാട് നടത്തും മുൻപ്  മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിക്കുക . 

>>>സൈറ്റുകളിൽ കോൺടാക്ട് അഡ്രസ് , ഫോൺ നമ്പർ ,  മെയിൽ , സോഷ്യൽ നെറ്റ്  വർക്ക് ( ഫേസ് ബുക്ക് etc) എന്നിവ  കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക  .

>>> ഇ മെയിൽ മാത്രം കൊടുക്കുന്ന സൈറ്റുകളെ ഒഴിവാക്കുന്നതാണ് നല്ലത്. 

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡാറ്റ എൻട്രി സൈറ്റുകളുടെ സവിശേഷത .

>>> അവർ നിങ്ങളോട് ഡെപ്പോസിറ്റ്  സാധാരണ ആവശ്യപ്പെടാറില്ല .

>>>മുൻപരിചയം തീർച്ചയായും ആവശ്യപ്പെടും . ഭാഷ വൈദഗ്ധ്യവും ടൈപ്പിംഗ് സ്പീഡും അഭികാമ്യമാണ് .

>>>തിരഞ്ഞെടുപ്പിന് മുൻപ്  ഓൺ ലൈൻ വഴി നിങ്ങളുമായി ഇന്റർവ്യൂ നടത്താൻ സാധ്യതയുണ്ട്.

>>> നിങ്ങളുടെ വിശദമായ ബയോ ഡാറ്റ ആവശ്യപ്പെടാറുണ്ട്.

>>> ഒരു മോക്ക് ഡാറ്റ എൻട്രി വർക്ക് / ടെസ്റ്റ്  നടത്താറുണ്ട്.

>>>അവരുടെ വെബ് സൈറ്റുകളിൽ പ്രോജക്ടുകളുടെ വിശദമായ വിവരങ്ങൾ , സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങൾ , അഡ്രസ് വിത്ത് കോൺടാക്ട് നമ്പർ , സോഷ്യൽ ഗ്രൂപ്പ് ലിങ്കുകൾ ,  മെയിൽ ഐഡി എന്നിവ സാധാരണയായി നൽകാറുണ്ട്.

>>> terms of service , privacy policy 

എന്നിവ  കൂടി ഉൾപ്പെടുന്ന വിധമായിരിക്കും അവർ ,തങ്ങളുടെ വെബ് സൈറ്റുകൾ തയ്യാറാക്കിയിരിക്കുന്നത് .

>>>ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം ,  മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിക്കുന്നത് നിർബന്ധമായും ചെയ്യേണ്ടതാണ്  

 

TRUSTED  Amazon’s Mechanical Turk

More Networks added soon